കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ സംഘർഷം. ഓർത്തഡോക്സ് റമ്പാനെ പൊലീസ് പള്ളിയിൽ നിന്ന് മാറ്റി. തിരിച്ചുകൊണ്ടുവരുമെന്ന ഉറപ്പിലാണ് പൊലീസ് തന്നെ മാറ്റുന്നതെന്ന് റമ്പാന്‍. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.

കൊച്ചി: കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ വിശ്വാസികള്‍ തമ്മില്‍ സംഘർഷം. ഹൈക്കോടതി വിധിയുടെ ബലത്തില്‍, പ്രാർത്ഥനയ്ക്കെത്തിയ ഓർത്തഡോക്സ് റമ്പാനെ പ്രതിഷേധക്കാര്‍ തടഞ്ഞു. യാക്കോബായ വിഭാഗക്കാരാണ് തടഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് ഓർത്തഡോക്സ് റമ്പാനെ പൊലീസ് പള്ളിയിൽ നിന്ന് മാറ്റി. തിരിച്ചുകൊണ്ടുവരുമെന്ന ഉറപ്പിലാണ് പൊലീസ് തന്നെ മാറ്റുന്നതെന്ന് റമ്പാന്‍ പ്രതികരിച്ചു.

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ടെങ്കിലും സംഘര്‍ഷ സാധ്യത തുടരുകയാണ്. പള്ളിയില്‍ ഓർത്തഡോക്സ് വിഭാഗത്തിന് വിശ്വാസാചാരങ്ങൾ നടത്തുന്നതിന് അനുമതി നല്‍കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വിധി നടപ്പിലാക്കാന്‍ ഓർത്തഡോക് വൈദികൻ തോമസ് പോള്‍ റമ്പാൻ പള്ളിയിലെത്തിയത് പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു. 

പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളും കൂടുതൽ വിവരങ്ങളും കാണാം: