Asianet News MalayalamAsianet News Malayalam

കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ ഓർത്തഡോക്സ് യാക്കോബായ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം

കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ സംഘർഷം . പ്രാർത്ഥനയ്ക്കെത്തിയ ഓർത്തഡോക്സ് റമ്പാനെ തടഞ്ഞു. യാക്കോബായ വിഭാഗക്കാരാണ് തടഞ്ഞത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

clashes in front of mar thoma cheriapally kothamangalam
Author
Kothamangalam, First Published Dec 20, 2018, 10:46 AM IST

കൊച്ചി: കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ സംഘർഷം. ഹൈക്കോടതി വിധിയുടെ ബലത്തില്‍, പ്രാർത്ഥനയ്ക്കെത്തിയ ഓർത്തഡോക്സ് റമ്പാനെ പ്രതിഷേധക്കാര്‍ തടഞ്ഞു. യാക്കോബായ വിഭാഗക്കാരാണ് തടഞ്ഞത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ് .

പള്ളിയില്‍ ഓർത്തഡോക്സ് വിഭാഗത്തിന് വിശ്വാസാചാരങ്ങൾ നടത്തുന്നതിന് അനുമതി നല്‍കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വിധി നടപ്പിലാക്കാന്‍ ഓർത്തഡോക് വൈദികൻ തോമസ് പോള്‍ റബ്ബാന്‍ പള്ളിയിലെത്തിയത് പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios