ക്ലാസില്‍ ഒന്നാമത് എത്തിയില്ല; പതിനൊന്നാം ക്ലാസുകാരി ആത്മഹത്യ ചെയ്തു

First Published 2, Apr 2018, 4:28 PM IST
class eleven student commit suicide after failing reach top in the batch
Highlights
  • ക്ലാസില്‍ ഒന്നാമത് എത്തിയില്ല; പതിനൊന്നാം ക്ലാസുകാരി ആത്മഹത്യ ചെയ്തു
  • താന്‍ ഒന്നാമത് എത്താത്തത് ഗ്രാമമുഖ്യനായ പിതാവിന് അപമാനത്തിന് കാരണമായെന്ന് കുറിപ്പ് 

ഹരിയാന: ക്ലാസില്‍ ഒന്നാമത് എത്താന്‍ കഴിഞ്ഞില്ല, പിതാവിന്റെ തോക്കെടുത്ത് വെടിവച്ച് പെണ്‍കുട്ടിയുടെ ആത്മഹത്യ. പതിനൊന്നാം ക്ലാസ് പരീക്ഷയില്‍ ഒന്നാമത് എത്താന്‍ സാധിക്കാത്തതിലെ നിരാശയാണ് പെണ്‍കുട്ടിയെ ഇത്തരമൊരു തീരമാനത്തിലേക്ക് എത്തിച്ചത്. 

ശനിയാഴ്ചയാണ് ഹരിയാന ഇന്‍ഡസ് പബ്ലിക് സ്കൂളിലെ റിസല്‍ട്ട് പ്രസിദ്ധീകരിച്ചത്. ഗ്രാമമുഖ്യനായ പിതാവിന് താന്‍ ഒന്നാമത് എത്താത്തത് നിരാശയുണ്ടെന്ന പെണ്‍കുട്ടിയുടെ കത്ത് കണ്ടെത്തി. പിതാവ് തന്നെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ ബാത്ത്റൂമില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹത്തിന് അടുത്തായി റിവോള്‍വ്വറും കണ്ടെത്തി.

മൂന്നു മക്കളില്‍ ആദ്യത്തെയാളാണ് മരിച്ച പെണ്‍കുട്ടി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. 

loader