ലേബർ കമ്മീഷ്ണറുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ഉറപ്പ് മാനേജ്‌മെന്റ് ലംഘിച്ചത് ആണ് സമരത്തിന് കാരണമെന്ന് മന്ത്രി എ.സി.മൊയ്തീൻ
തിരുവനന്തപുരം: എറണാകുളം കോലഞ്ചേരി സിന്തൈറ്റ് കമ്പനിയിൽ സിഐടിയു യൂണിയൻ വന്നതിനോട് മാനേജ്മെന്റിന് എതിർപ്പുണ്ടെന്നു മുഖ്യമന്ത്രി. യൂണിയനോടുള്ള പകപോക്കൽ പോലെ ആയിരുന്നു സ്ഥലം മാറ്റം അടക്കമുള്ള നടപടികൾ. പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘടന പ്രവർത്തനം അനുവദിക്കാനാകില്ലെന്ന മാനേജ്മെന്റ് നിലപാട് അംഗീകരിക്കാൻ ആകില്ല എന്നും കോടതി നിർദേശ പ്രകാരം കമ്പനിയ്ക്ക് പോലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും വ്യവസായ മന്ത്രി സഭയെ അറിയിച്ചു. അതേസമയം സർക്കാർ പിന്തുണയോടെ ആണ് സിഐടിയു സമരം എന്നു അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയ വി പി സജീന്ദ്രൻ ആരോപിച്ചു.
