തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന്റെ ജയിലിലെ ഫോണ്‍ വിളിയിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടി. ജയിൽ മേധാവി അനിൽ കാന്തിനോടാണ് റിപ്പോർട്ട് തേടിയത് . നിസാമിന് അനർഹമായ സൗകര്യം കിട്ടിയോ എന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു . ഇതിനുസരിച്ച് ജയിലിൽ നിസാമിനെ പാർപ്പിച്ചിരിക്കുന്ന ബ്ലോക്കിൽ പരിശോധന നടത്തി .

നിസാം ജയിലിൽ ഫോണുപയോഗിക്കുന്നുവെന്നും ഫോണ്‍ ഉപയോഗിക്കാൻ സഹായിക്കുന്നത് ജയിലുദ്യോഗസ്ഥരാണെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ അന്വേഷണത്തിലാണ് പുറത്തു വന്നത്. 8769731302, 9746576553 എന്നീ രണ്ട് നമ്പറുകളാണ് നിസാം ജയിലിൽ ഉപയോഗിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറോടും നിസാം സംസാരിച്ചിരുന്നു. നിസാമിന്‍റെ ഈ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുംവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെല്‍.

കൂടാതെ നിസാം ഫോണിലൂടെ വധഭീഷണി ഉയർത്തിയെന്ന് നിസാമിന്‍റെ സഹോദരന്മാർ പോലീസിന് പരാതി നല്‍കിയിരുന്നു. സഹോദരങ്ങളായ അബ്ദുൾ നിസാർ, അബ്ദുൾ റസാഖ് എന്നിവരാണ് പരാതി നൽകി. കമ്പനിയിലെ ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഭീഷണി.