ശബരിമലയില്‍ കമ്യൂണിസ്റ്റുകാരെ നിറച്ച് മുഖ്യമന്ത്രി കലാപം നടത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. നാളെ താന്‍ ശബരിമലയ്ക്ക് പോവുമെന്നും എഎന്‍ രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു.
കൊച്ചി: ശബരിമലയില്‍ കമ്യൂണിസ്റ്റുകാരെ നിറച്ച് മുഖ്യമന്ത്രി കലാപം നടത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. നാളെ താന്‍ ശബരിമലയ്ക്ക് പോവുമെന്നും എഎന്‍ രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു. ശബരിമലയിൽ പോകുന്നവരാരും പാസ് എടുക്കരുതെന്നും രാധാകൃഷ്ണൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
തൃപ്തി ദേശായി പിണറായിയുടെ അതിഥിയാണെന്നും എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ദേശീയപാതാ ഉപരോധത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ എഎന്‍ രാധാകൃഷ്ണന്‍.
നേരത്തെ മാസപൂജക്കും ചിത്തിര ആട്ട വിശേഷ നാളിലും ശബരിമലയിൽ പ്രക്ഷോഭം നടത്തിയവരുടെ അറസ്റ്റ് തുടരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കിയിരുന്നു. നേതാക്കളെ അറസ്റ്റ് ചെയ്തത് പൊലീസ് നിര്‍ദേശം ലംഘിച്ചതിനാണെന്നും പൊലീസ് അറിയിച്ചിരുന്നു.
സുപ്രീംകോടതി വിധി ലംഘിക്കുകയും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കിയ നേതാക്കള്‍ വീണ്ടും ശബരിമലയിലേക്ക് പോവുന്നതില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് അറസ്റ്റ് ചെയ്യുന്നതെന്നും പൊലീസ് വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എ എന്‍ രാധാകൃഷ്ണന്റെ പ്രസ്താവന.
