കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിച്ചതിന് ഒരാൾ അറസ്റ്റിൽ. പ്രതിപക്ഷ സർവീസ് സംഘടനാ നേതാവായ ഫോർട്ട് കൊച്ചി സ്വദേശി ജനേഷ് കുമാർ ആണ് അറസ്റ്റിലായത്. എറണാകുളം സെൻട്രൽ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ചിത്രം മോ‍ർഫ് ചെയ്ത് ഒരു സ്ത്രീക്കൊപ്പം നിൽക്കുന്ന രീതിയിൽ പ്രചരിപ്പിച്ചതിനെ തുടർന്നാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.