ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെതിരെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. ചന്ദ്രബാബു നായിഡുവിന്‍റെ മകനും മന്ത്രിയുമായ നാരാ ലോകേഷും മറ്റ് പാര്‍ട്ടി എംഎല്‍എമാരും കറുപ്പണിഞ്ഞാണ് നിയമസഭയിലെത്തിയത്.
ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിന്‍റെ 'ചിറ്റമ്മ'നയത്തിനെതിരെ നിയമസഭയില്‍ കറുത്ത ഷര്‍ട്ടണിഞ്ഞ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെതിരെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. ചന്ദ്രബാബു നായിഡുവിന്‍റെ മകനും മന്ത്രിയുമായ നാരാ ലോകേഷും മറ്റ് പാര്‍ട്ടി എംഎല്‍എമാരും കറുപ്പണിഞ്ഞാണ് നിയമസഭയിലെത്തിയത്.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി അടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോദിയുടെ ചിറ്റമ്മന നയത്തിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് ലോകേഷ് ട്വീറ്റ് ചെയ്തു. വെള്ളയും മഞ്ഞയും ക്രീം കളറിലുമുള്ള വസ്ത്രങ്ങള്‍ മാത്രമാണ് ചന്ദ്രബാബു നായിഡു ധരിക്കാറ്. ഇതാദ്യമായാണ് ചന്ദ്രബാബു നായിഡു കറുപ്പണിയുന്നത് .
പ്രതിപക്ഷമായിരിക്കുമ്പോഴും പ്രതിഷേധം രേഖപ്പെടുത്താനായി കറുത്ത ബാഡ്ജ് മാത്രമാണ് ചന്ദ്രബാബു നായിഡു ധരിക്കാറെന്നും തെലുങ്ക് ദേശം പാര്‍ട്ടിയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.
