കോഴിക്കോട്: യുവതികളെ ശബരിമല കയറ്റിയ നടപടി കൊടുംക്രൂരതയെന്ന് ബിജെപി. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബിജെപി വിശദമാക്കി. പ്രതിഷേധം എങ്ങനെ വേണമെന്ന് ശബരിമല കർമ്മസമിതിയും സന്യാസിമാരും തീരുമാനിക്കും. ബിജെപി അരയും തലയും മുറുക്കി ഒപ്പമുണ്ടാകുമെന്നും പി എസ് ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു.

മുഖ്യമന്ത്രി വിശ്വാസവഞ്ചന കാണിച്ചെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. വരും മണിക്കൂറുകളിൽ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും എം ടി രമേശ് പറഞ്ഞു. മുഖ്യമന്ത്രിയെ കൊണ്ട് കണക്ക് പറയിക്കുമെന്നും എം ടി രമേശ് പറഞ്ഞു.