തിരുവനന്തപുരം: ഹെലികോപ്ടർ യാത്രാ വിവാദത്തിൽ ഒന്നുമറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം തെറ്റെന്ന് രേഖകൾ. പണം അനുവദിച്ചുള്ള ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും നൽകിയിരുന്നതായി വ്യക്തമായി. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാൻ മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ ഏർപ്പാടാക്കിയത് പൊലീസല്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. യാത്രക്ക് സുരക്ഷ ക്ലിയറൻസ് നൽകുക മാത്രമാണ് ചെയ്തതെന്ന് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു. എന്നാൽ ഹെലികോപ്റ്റർ യാത്രക്ക് പണമനുവദിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടതായാണ് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിലുളളത്.