ഇടുക്കി അടിമാലിയിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് ഇൗ മുന്നറിയിപ്പ് നൽകിയത്.
അടിമാലി: അഴിമതിക്കാരോട് യാതൊരു ദാക്ഷിണ്യവും ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി അടിമാലിയിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് ഇൗ മുന്നറിയിപ്പ് നൽകിയത്.
അഴിമതി മുക്ത ഭരണമാണ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ ചില തലങ്ങളിൽ അഴിമതി നിലനിൽക്കുന്നു. ഇത് ഉന്മൂലനം ചെയ്യും. മുഖ്യമന്ത്രി പറഞ്ഞു.കേരള എൻജിഒ യൂണിയന്റെ 55-ാം സംസ്ഥാന സമ്മേളനമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.14 ജില്ലകളിൽ നിന്നുള്ള ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിനെത്തും. മൂന്ന് ദിവസത്തെ സമ്മേളനം മെയ് ഒന്നിന് സമാപിക്കും.
