തിരുവനന്തപുരം: സര്‍വ്വകക്ഷി സമാധാന യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആട്ടിപ്പുറത്താക്കിയ സംഭവത്തില്‍ ഹോട്ടല്‍ അധികൃതരോട് വിശദീകരണം തേടി മുഖ്യമന്ത്രിയുടെ ഓഫീസ് .
മസ്‍കറ്റ്ഹോട്ടൽ ജീവനക്കാരിൽനിന്നുമാണ് വിശദീകരണം തേടിയത് . മാനേജർ അടക്കമുള്ളവരെ വിളിച്ചുവരുത്തി . മാധ്യമങ്ങളെ തടയാറില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം .
തലസ്ഥാനത്തെ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്കെത്തിയപ്പോല്‍ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ മുഖ്യമന്ത്രി ശകാരിച്ച് പുറത്താക്കുകയായിരുന്നു. കടക്ക് പുറത്തെന്നായിരുന്നു മുഖ്യമന്ത്രിയുടെ രോഷ പ്രകടനം.
സര്‍വ്വ കക്ഷി യോഗം റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമങ്ങള്‍ എത്തിയിരുന്നു. യോഗ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ എന്ത് പറഞ്ഞില്ല, കടക്ക് പുറത്ത് എന്ന് പിണറായി ആക്രോശിക്കുകയായിരുന്നു.
