തിരുവനന്തപുരം: കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സപ്ലൈകോയുടെ ക്രിസ്മസ് മെട്രോ ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അരിവില നിയന്ത്രിക്കുന്നതിന് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ അരിക്കടകള്‍ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഈ മാസം 24 വരെയാണ് സപ്ലൈകോ ക്രിസ്‌തുമസ് മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് സപ്ലൈകോ പ്രത്യേക സ്റ്റാളുകള്‍ തുറക്കും. മറ്റിടങ്ങളില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളുമായി ചേര്‍ന്നും മേള സംഘടിപ്പിക്കും.