വനിതാമതിലിന് നിർബന്ധിത പണപ്പിരിവ് എന്നത് ശുദ്ധ നുണയാണ്. ക്ഷേമപെൻഷൻ കയ്യിട്ടുവാരിയിട്ടില്ല. ആരോപണങ്ങൾക്ക് തെളിവ് നൽകിയാൽ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. 

തിരുവനന്തപുരം: ബിജെപിക്കും ആർഎസ്എസിനും വേണ്ടി രാഹുൽഗാന്ധിയെ കൊച്ചാക്കിയവരാണ് കേരളത്തിലെ കോൺഗ്രസുകാരെന്ന് പിണറായി വിജയൻ. സ്ത്രീ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഈ പ്രശ്നം ഉയർന്ന് വരാൻ ശബരിമലയിലെ സുപ്രീം കോടതി വിധി നിമിത്തമായി. 

വനിതാമതിലിന് നിർബന്ധിത പണപ്പിരിവ് എന്നത് ശുദ്ധ നുണയാണ്. ക്ഷേമപെൻഷൻ കയ്യിട്ടുവാരിയിട്ടില്ല. ആരോപണങ്ങൾക്ക് തെളിവ് നൽകിയാൽ അന്വേഷിക്കും. മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങളും കേരളത്തിന് പുറത്തുള്ളവരും വനിതാമതിലിൽ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വർഗീയ ധ്രുവീകരണം ഉണ്ടാക്കാനല്ല മതിലെന്ന് എല്ലാവർക്കും അറിയാം. ശബരിമലയിൽ ഏതെങ്കിലും യുവതി കയറുന്നതോ അല്ലാത്തതോ അല്ല വിഷയം. അതിലേറെ വിശാലമായ ക്യാന്‍വാസില്‍ ആണ് വനിതാ മതിൽ. ആർഎസ്എസും ബിജെപിയും ശബരിമല വിഷയം ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഹിന്ദു സംഘടനകളുടെ മാത്രം യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.