സർവകക്ഷി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിനയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ മറുചോദ്യം. തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റ്റുകളെ കടത്തിവിടുമോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച വിധി വരുന്നതിന് മുമ്പ് തന്നെ സന്നിധാനത്തെത്തുമെന്ന് പ്രഖ്യാപിച്ച സാമൂഹ്യപ്രവര്‍ത്തകയാണ് ഭൂമാത് ബ്രീഗേഡ് നേതാവ് തൃപ്തി ദേശായി. മണ്ഡലകാലം തുടങ്ങുമ്പോള്‍ ശബരിമലയിലെത്തുമെന്ന് അറിയിച്ച അവര്‍ കഴിഞ്ഞ ദിവസം സുരക്ഷ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
പ്രത്യേക സുരക്ഷ അനുവദിക്കാനാകില്ലെന്നും സാധാരണ നിലയിലുള്ള സുരക്ഷ നല്‍കുമെന്നുമായിരുന്നു കേരള പൊലീസിന്‍റെ മറുപടി. അതിനിടയിലാണ് ആരാണ് തൃപ്തി ദേശായി എന്ന ചോദ്യം മുഖ്യമന്ത്രി ഉന്നയിച്ചത്. സർവകക്ഷി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിനയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ മറുചോദ്യം.
തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റ്റുകളെ കടത്തിവിടുമോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ‘അവരാരാണ്, അവര്‍ നേരത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ,’ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ശേഷം ചിരിച്ചുകൊണ്ട് ഒരിക്കല്‍ കൂടി ചോദ്യം ആവര്‍ത്തിച്ചു.

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയുള്ള മുഖ്യമന്ത്രിയുടെ തമാശ കലര്‍ന്ന ചോദ്യം വ്യക്തമാക്കുന്നത് മറ്റൊന്നല്ലെന്നാണ് വിലയിരുത്തല്‍.
