പത്തനംതിട്ട: സമ്പൂര്‍ണവൈദ്യുതികരണം പോലെ വൈദ്യുതി ഉദ്പാദനം മെച്ചപ്പെടുത്താന്‍ ചെറുകിട പദ്ധതികള്‍ കൂടുതല്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട പെരുന്തേനരുവി ജലവൈദ്യൂത പദ്ധതി നാടിന് സമര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വന്‍കിട ജലവൈദ്യുത പദ്ധതികളെ കുറിച്ച് അലോചിക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണ് നിലവില്‍. അതിനാല്‍ ചെറുകിട പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍കൊടുക്കാനാണ് സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നത്.
ജലസേചനം ടൂറിസം എന്നിവകൂടി കോര്‍ത്തിഇണക്കിയുള്ള പദ്ധതികളായിരിക്കും ഇനിനടപ്പാക്കുക. വിവിധ അന്വേഷണ ഏജന്‍സികളുടെ അനുമതിയോടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ തയ്യാറാകുമ്പോള്‍ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം ഉന്നയിക്കുന്നത് വികസനത്തിനെ ബാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആറ്‌മെഗാവാട്ട് ഉദ്പാദനശേഷിയുള്ള പദ്ധതിയാണ് പെരുന്തേനരുവി ജലവൈദ്യുത പദ്ധതി. 2012ലാണ് നിര്‍മ്മാണ പ്രവത്തനങ്ങള്‍ തുടങ്ങി 62കോടിരൂപയാണ് നിര്‍മ്മാണ ചെലവ്. പമ്പനദിയിലെ പെരുന്തോനരുവി വെള്ളച്ചാട്ടത്തിന് സമിപത്ത് അണകെട്ടി വെള്ളം ടണല്‍ വഴി എത്തിച്ചാണ് വൈദ്യുതി ഉദ്പാദനം നടത്തുന്നത്. ഉദ്പാദിപ്പിക്കുന്ന വൈദ്യുതി റാന്നി സബ്ബ് സ്റ്റേഷനില്‍ എത്തിച്ച് പ്രാദേശികമായി വിതരണം ചെയ്യാനാണ് തീരുമാനം. മന്ത്രി എം.എം. മണി ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു
