എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് ഏഴ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. കണ്ണൂരില്‍ മൂന്ന് പേര്‍ വെട്ടേറ്റ് മരിച്ചു. ഈ പശ്ചാത്തലത്തിലായിരുന്നു സര്‍വ്വകക്ഷി സമാധാന യോഗം വിളിച്ചത്. യോഗത്തില്‍ പങ്കെടുത്ത ബിജെപി -കോണ്‍ഗ്രസ നേതാക്കള്‍ പോലീസ് നടപടി കാര്യക്ഷമമല്ലെന്ന് കുറ്റപ്പെടുത്തി. എന്നാല്‍ സംഘര്‍ഷങ്ങളില്‍ മുഖംനോക്കാതെയുള്ള നടപിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബോംബും ആയുധങ്ങളും നിര്‍മ്മിക്കുന്നത് കണ്ടെത്താനുള്ള നടപടിയുണ്ടാകും. പോലീസ് സ്റ്റേഷന്‍ വളഞ്ഞ് പ്രതികളെ മോചിപ്പിക്കുന്ന പ്രവണ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാധാന ശ്രമങ്ങളുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് യോഗത്തില്‍ ബിജെപി നേതാക്കളും അറിയിച്ചു. പോലീസിനെതിരെ ശക്തമായ വിമര്‍ശനമാണ് നേതാക്കള്‍ നടത്തിയത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉഭയകക്ഷി യോഗം വീണ്ടും വിളിക്കും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും യോഗം തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
