കേരള ആത്മവിദ്യാ സംഘത്തിന്റെ 100 വാര്‍ഷികവേളയിലാണ് മുഖ്യമന്ത്രി അഭിപ്രായ സ്വാതന്ത്ര്യം നേരിടുന്ന ഭീഷണികളെ ചെറുക്കണമെന്നാവശ്യപ്പെട്ടത്.ആര്‍ജ്ജവമുള്ള അഭിപ്രായം നിര്‍ഭയം വിളിച്ചു പറയുന്നവര്‍ക്കെതിരെ ശത്രുക്കള്‍ ഉണ്ടാകും. നിര്‍മാല്യം പോലുള്ള സിനിമകള്‍ എടുക്കാന്‍ വര്‍ഗീയ ശക്തികള്‍ അനുവദിക്കില്ല.നോട്ട് അസാധുവാക്കലിനെതിരെ അഭിപ്രയം പറഞ്ഞ എംടിക്കെതിരെ അസഹിഷ്ണുതമായി ചിലര്‍ തിരിഞ്ഞു.ഇത് കേരളത്തിന് അപമാനകരമാണ്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ വാഗ്ഭടാനന്ദ പുരസ്‌കാരം മുഖ്യമന്ത്രി എം ടിക്ക് നല്‍കി.പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം രേഖപ്പെടുത്തിയ എം ടി വിവാദങ്ങളെപ്പറ്റി നിശ്ശബ്ദത പാലിച്ചു,
