ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച മടങ്ങിയെത്തിയേക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. മുഖ്യമന്ത്രിയുടെ ആരോഗ്യപരിശോധനകള്‍ പൂര്‍ത്തിയായെന്ന് മന്ത്രി ഇ.പി.ജയരാജന്‍ അറിയിച്ചു‍. 

തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച മടങ്ങിയെത്തിയേക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. മുഖ്യമന്ത്രിയുടെ ആരോഗ്യപരിശോധനകള്‍ പൂര്‍ത്തിയായെന്ന് മന്ത്രി ഇ.പി.ജയരാജന്‍ അറിയിച്ചു‍. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെപ്റ്റംബർ മൂന്നാം തീയതിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മൂന്നാഴ്ചത്തെ വിദഗ്ധ ചികിത്സയ്ക്കായാണ് അദ്ദേഹം മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലേക്ക് പോയത്. 22 ദിവസത്തെ ചികിത്സക്കു ശേഷമാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. സെപ്റ്റംബർ 27 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അധ്യക്ഷത വഹിക്കും.