തിരുവനന്തപുരം: സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി. സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് . സംസ്ഥാനത്തിന്റെ പാരിസ്ഥിതിക അവസ്ഥയെക്കുറിച്ച് ധവളപത്രമിറക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് സംബന്ധിച്ച് ജീവനക്കാരുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എന്നാല്‍ അത് നടപ്പാക്കുന്നമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ല. അതില്‍ സെക്രട്ടേറിയറ്റിനേയും ഉള്‍പ്പെടുത്തും. ഇത് ജീവനക്കാരോടുള്ള വെല്ലുവിളി അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണ് സംസ്ഥാനത്തിനാവശ്യം. ഇലക്ട്രോണിക് മാലിന്യ സംസ്‌കരണത്തിന് തദ്ദേശ സ്ഥാപനങ്ങളില്‍ കേന്ദ്രീകൃത സംവിധാനങ്ങള്‍ കൊണ്ടുവരണം. ഏത് നല്ല കാര്യം വന്നാലും എതിര്‍ക്കുന്ന ഒരു കൂട്ടര്‍ ഇവിടെ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.