റവന്യുവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ജോയിസ് ജോര്‍ജ് എംപി ഭൂമി കയ്യേറിയെന്ന് ആരോപിച്ചത്. ഇതിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത് . സഭയില്‍ ഇല്ലാത്ത ജോയ്‌സ് ജോര്‍ജിനെകുറിച്ചുളള ആരോപണം നീതികരിക്കാനാകില്ല. അത്തരം പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. കോടതി രേഖകളും സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളും വച്ചാണ് കയ്യേറ്റ ആരോപണം ഉന്നയിച്ചതെന്ന് പ്രതിപക്ഷംപറയുന്നു

ഇതിനിടെ മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങളൊഴിപ്പിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് റവന്യുമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന് ഒരഭിപ്രായമേ ഉള്ളൂ. കയ്യേറ്റമൊഴിപ്പിക്കാന്‍ ശക്തമായ നിയമം കൊണ്ടുവരുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു