പരിക്കേറ്റവരെ അതേ വാഹനത്തില്‍ കയറ്റി കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
മലപ്പുറം: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മലപ്പുറം കുന്നുമ്മലില് ഡിവൈഡറില് തട്ടി മറിഞ്ഞു. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ ജീപ്പാണ് മറിഞ്ഞത്. എസ്.ഐ ഉള്പ്പെടെ നാലുപേര്ക്ക് നിസ്സാര പരിക്ക്. കൊണ്ടോട്ടി എസ്.ഐ കെ.ആര്. രജിത്ത്, സീനിയര് സി.പി.ഒ അബ്ദുല് സലീം, സി.പി.ഒ സതീഷ്, കെ. സതീഷ് എന്നിവരാണ് വണ്ടിയിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ അതേ വാഹനത്തില് കയറ്റി കോട്ടപ്പടി താലൂക്ക് ആശുപത്രിയില് എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. ഞായറാഴ്ച രാത്രി പത്തോടു കൂടി കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് സമീപത്ത് നിന്ന് കുന്നുമ്മലേക്ക് കയറുന്ന ഭാഗത്തെ വളവിലാണ് അപകടം. വാഹനത്തിന് കാര്യമായ കേടുപാടില്ല.
എം.എസ്.പി പരേഡ് ഗ്രൗണ്ടില് തിങ്കളാഴ്ച രാവിലെ നടക്കുന്ന പാസിങ് ഔട്ട് പരേഡില് പങ്കെടുക്കാനായി വരുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. ജില്ല അതിര്ത്തി മുതലാണ് കൊണ്ടോട്ടി സ്റ്റേഷനിലെ വാഹനം അകമ്പടി സേവിച്ചത്.
