കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയാരോപണത്തില്‍ പ്രതിക്കുവേണ്ടിയും മുഖ്യമന്ത്രി നിയമോപദേഷ്ടാവ് എം.കെ. ദാമോദരന്‍റെ ഓഫീസ് ഹാജരാകും. സര്‍ക്കാര്‍ കക്ഷിയായ കേസിലാണ് പ്രതിക്കുവേണ്ടി മുഖ്യമന്ത്രി നിയമോപദേഷ്ടാവ് ഹാജരാകുന്നത്. 

കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖനാണ് കേസിലെ മുഖ്യമന്ത്രി പ്രതി. നേരത്തെ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കേസില്‍ എം.കെ. ദാമോദരന്‍ ഹാജരായത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 

എംകെ ദാമോദരനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാന്‍റിയാഗോ മാര്‍ട്ടിന്‍റെ കേസിൽ ദാമോദരന്‍ ഹാജരായതിൽ തെറ്റില്ല. സ്വന്തം നിലയ്ക്ക് കേസിൽ ഹാജരാകാൻ എം കെ ദാമോദരന് അവകാശമുണ്ട്. സർക്കാർ കക്ഷിയായ കേസുകളിൽ ഹാജരായിട്ടുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കും.