കൊച്ചി: അസാധു നോട്ടുകൾ മാറാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹകരണ ബാങ്കുകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ടുമാറ്റവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ നിലനിൽക്കുന്നതിനാൽ ഹർജി മാറ്റി വയ്ക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ആർ ബി ഐ ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ പൊതുമേഖലാ ബാങ്കുകളുടെ അതേ അവകാശങ്ങൾ തങ്ങൾക്കുമുണ്ടെന്നാണ് സഹകരണ ബാങ്കുകളുടെ ഹർജിയിലുള്ളത്.