ഓമനക്കുട്ടന് കണവിള സര്‍വ്വീസ് സഹകരണ ബാങ്കില്‍ അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കില്ല എന്ന പ്രചരണത്തില്‍ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറിയും സഹകരണ രജിസ്ട്രാറും ഉടന്‍ കമ്മിഷനെ അറിയിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാരിതിക്കാന്‍ സ്വീകരിച്ച കരുതല്‍ നടപടികളും അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ മോഹന്‍ കുമാര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.