ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ ദില്ലി സിബിഐ പ്രത്യേക കോടതി ഇന്ന് ശിക്ഷ വിധിക്കും. ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയും മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി.ഗുപ്തയും അടക്കം എട്ടു പ്രതികളാണ് കേസിലുള്ളത്. ഇവര്‍ കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. 2007ല്‍ കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിക്ക് ചട്ടങ്ങള്‍ ലംഘിച്ച് കല്‍ക്കരിപ്പാടം അനുവദിച്ച കേസിലാണ് വിധി. അഴിമതി നിരോധന നിയമം, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചനാക്കുറ്റം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഇതുപ്രകാരം പരമാവധി ശിക്ഷ നല്‍കണമെന്ന് സിബിഐ ആവശ്യപ്പെടും.