Asianet News MalayalamAsianet News Malayalam

കൊക്കെയിന്‍ എത്തിച്ചത് കൊച്ചിയിലെ ഹോട്ടലിലേക്ക്

Cocaine arrest kochi follow up
Author
First Published Jan 2, 2018, 1:25 PM IST

കൊച്ചി: കൊച്ചിയിലേക്ക് 25 കോടിയുടെ മയക്കുമരുന്ന് എത്തിച്ചത്  ബ്രസീലീലെ സാവോ പോളോ കേന്ദ്രീകരിച്ചുളള രാജ്യാന്തര റാക്കറ്റെന്നെ് കണ്ടെത്തി. അറസ്റ്റിലായ ഇടനിലക്കാരി ജൊഹാനയോട് കൊച്ചിയിലെ ഹോട്ടലിലെത്തായിരുന്നു നി‍ര്‍ദേശം. ഇവരെ മജിസ്‍ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ഇന്ന് റിമാന്‍ഡ് ചെയ്യും. കേന്ദ്ര നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ നിന്നു കൊണ്ടുവന്ന അഞ്ച് കിലോ കൊക്കെയിന്‍ കൊച്ചിയിലെത്തിക്കാനായിരുന്നു ഇടനിലക്കാരിക്ക് ലഭിച്ചിരുന്ന നിര്‍‍ദേശം. കൊച്ചി നഗരത്തിലെ ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ജൊഹാനക്കായി മുറി ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ഓണ്‍ ലൈന്‍ വഴി ആരാണ് മുറി ബുക്ക് ചെയ്തതെന്ന് കണ്ടെത്താനായിട്ടില്ല. ആരെക്കാണണമെന്നോ എങ്ങോട്ട് പോകണമെന്നോ ഹോട്ടലില്‍ എത്തിയശേഷം അറിയിക്കാമെന്നായിരുന്നു സാവോ പോളോയില്‍ നിന്ന് ജൊഹാനയെ അറിയിച്ചിരുന്നത്.

4000 ഡോളറാണ് ഇടനിലക്കാരിയായ ജൊഹാനക്ക് ലഹരിമരുന്ന റാക്കറ്റ് പ്രതിഫലമായി നിശ്ചിയിച്ചിരുന്നത്.സാവോ പോളിയില്‍ നിന്ന് കൊക്കെയിന്‍ എത്തിച്ച 3 കേസുകള്‍ രണ്ടുമാസത്തിനുളളില്‍ കൊച്ചിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios