കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലഹരിമരുന്ന് വേട്ട. 2.7 കിലോ കൊക്കൈന്‍ പിടികൂടി. ബ്രസീൽ പൗരനിൽ നിന്നാണ് നർക്കോട്ടിക് കണ്ട്രോൾ ബ്യുറോ കൊക്കൈന്‍ പിടിച്ചെടുത്തത്.

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ ലഹരി മരുന്ന് വേട്ട. ബ്രസീലിൽ നിന്നെത്തിയ വെനസ്വേല പൗരനിൽ നിന്ന് 17 കോടിയിലധികം വില വരുന്ന കൊക്കൈയ്ൻ പിടികൂടി. 2.7 കിലോ കൊക്കൈന്‍ ആണ് പിടികൂടിയത്. 

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കൊച്ചി യൂണിറ്റാണ് ബാഗിനുള്ളിൽ വെച്ച് കടത്തുനിടെ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. ബ്രസീൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്ക് മരുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു. ഇയാളെ ഉദ്യാഗസ്ഥർ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മെഡിക്കൽ പരിശോധനക്ക് ശേഷം ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

ഇതേ സംഘത്തിലെ വനിതയിൽ നിന്ന് 25 കോടി വിലമതിക്കുന്ന കൊക്കൈയ്ൻ കഴിഞ്ഞ ജനുവരിയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തിരുന്നു.