തിരുവനന്തപുരം: സിപിഎം മന്ത്രിമാര്‍ക്കു പാര്‍ട്ടിയുടെ പെരുമാറ്റച്ചട്ടം. സിപിഎം സംസ്ഥാന സമിതിയാണു പെരുമാറ്റച്ചട്ടം സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത്.
മന്ത്രിമാര്‍ വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണം, കാര്യങ്ങള്‍ പഠിക്കാതെ പ്രസ്താവന നടത്തരുത്. സന്ദര്‍ശകര്‍ക്ക് നിവേദനം നല്‍കാന്‍ സൗകര്യമൊരുക്കണം. ഈ സമയം മറ്റു ജോലികള്‍ക്കായി ചെലവിടരുതെന്നും നിര്‍ദേശമുണ്ട്.
ദേശാഭിമാനിയുടെ റെസിഡന്റ് എഡിറ്ററായി പി.എം. മനോജിനെ നിയമിക്കാനും സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
