മസാല കോൺ, ബട്ടർ കോൺ തുടങ്ങി പലതരം ചോളവിഭവങ്ങൾ ലഭിക്കുന്ന മാളിലെ ഈ കടയിൽ എന്നും തിരക്കാണ്. വിഭവങ്ങൾ ഓര്‍ഡര്‍ ചെയത് കാത്തുനിൽക്കുന്നവര്‍ക്കായി സംഗീത വിരുന്നൊരുക്കുകയാണ് കച്ചവടക്കാരന്‍. പാത്രവും സ്പൂണുമൊക്കെ ഉപയോഗിച്ച് മനസ്സിനും കാതിനും കുളിരേകുന്ന താളത്തിനൊപ്പം സ്വീറ്റ് കോൺ കഴിക്കാൻ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ എത്തും.
സ്വീറ്റ് കോണിൽ കുറച്ച് ഉപ്പും വെണ്ണയും ചെറുനാരങ്ങ നീരൊക്കെ ചേർത്ത് ഇളക്കി ഉണ്ടാക്കുന്ന മസാല കോൺ ഇഷ്ടമല്ലാത്തവര്‍ കുറവാണ്. ഒരു പാത്രത്തിൽ എല്ലാ ചേരുവകളും ചേർത്ത് ഇളക്കുന്നത് കാണുമ്പോൾ തന്നെ നാവിൽ കപ്പലോടിക്കാനുള്ള വെള്ളമൂറും. എന്നാൽ കൊതിക്കൊപ്പം അൽപം താളവും മേളവും ചേർത്താണ് മസാല കോൺ കിട്ടുന്നതെങ്കിലോ? സംഭവം തമിഴ്നാട്ടിലെ ബ്രൂക്ക്ഫീൽഡ്സ് മാളിലാണ്.
മസാല കോൺ, ബട്ടർ കോൺ തുടങ്ങി പലതരം ചോളവിഭവങ്ങൾ ലഭിക്കുന്ന മാളിലെ ഈ കടയിൽ എന്നും തിരക്കാണ്. വിഭവങ്ങൾ ഓര്‍ഡര്‍ ചെയത് കാത്തുനിൽക്കുന്നവര്‍ക്കായി സംഗീത വിരുന്നൊരുക്കുകയാണ് കച്ചവടക്കാരന്‍. പാത്രവും സ്പൂണുമൊക്കെ ഉപയോഗിച്ച് മനസ്സിനും കാതിനും കുളിരേകുന്ന താളത്തിനൊപ്പം സ്വീറ്റ് കോൺ കഴിക്കാൻ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ എത്തും.
ഡിജിറ്റൽ മാർക്കറ്റർ കാർത്തിക് ശ്രീനിവാസനാണ് ദൃശ്യങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 30 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോയിൽ ജീവനക്കാരൻ താളം പിടിച്ച് വിഭവമൊരുക്കുന്നത് കാണാം. ഞായറാഴ്ച്ച പോസ്റ്റ് ചെയ്ത് വീഡിയോയ്ക്ക് ഇതുവരെ 1800ഒാളം ലൈക്കും 800ഒാളം റീട്വീറ്റും ലഭിച്ചിട്ടുണ്ട്. പ്രശസ്ത ഗായിക ചിൻമയി അടക്കമുള്ളവർ ജീവനക്കാരന്റെ കഴിവിനെ പ്രശംസിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്.