20ന് മുൻപ് മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റിക്കർ പതിക്കണമെന്ന് തീരുമാനം
എറണാകുളം:കിൻഡർ ഗാർഡൻ സ്കൂളുകളുടെ വാഹനങ്ങള്‍ പരിശോധിച്ച് 20ന് മുൻപ് മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റിക്കർ പതിക്കണമെന്ന് തീരുമാനം. സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. അടുത്തമാസം 13 ന് മുന്‍പ് സാമൂഹ്യ നീതി വകുപ്പില്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ സ്കൂളുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും യോഗത്തില്‍ തീരുമാനമായി.
കൊച്ചി മരടില്‍ സ്കൂള്‍ ബസ് കുളത്തിലേക്ക് മറഞ്ഞതിനെ തുടര്‍ന്ന് രണ്ടുകുട്ടികളും ആയയും മരിച്ചിരുന്നു. രണ്ടുകുട്ടികളുടെയും ആയയുടെയും ജീവനെടുത്ത കുളത്തിന് കൈവരികെട്ടണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ അപകടമുണ്ടായശേഷം കൈവരി കെട്ടാന്‍ മരട് നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
