വ്യാജ അവധി വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിസ്വീകരിക്കുമെന്ന്  ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു

എറണാകുളം: ജില്ലാ കളക്ടറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും തയ്യാറാക്കി തെറ്റായ അവധി വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിസ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. 

വ്യാജമായി പേജ് സൃഷ്ടിച്ച വർക്കെതിരെയും വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കാൻ കളക്ടർ പോലീസിന് നിർദ്ദേശം നൽകി. മഴ ശക്തമായ സാഹചര്യത്തിലാണ് വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടു വഴി സ്ക്കൂൾ അവധി സംബന്ധിച്ച വാർത്തകള്‍ പ്രചരിപ്പിച്ചത്.