ബംഗലൂരു: കോളേജുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഏറെ വിവാദമായ വിഷയമാണ്. എന്നാല്‍ വളരെ ഗൗരവമേറിയ ക്ലാസിനിടയില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ഫോണ്‍ അദ്ധ്യാപകന്‍ പിടിച്ചെടുത്താല്‍ എന്ത് സംഭവിക്കും. ചിലപ്പോള്‍ പൊട്ടിത്തെറി തന്നെ ഉണ്ടാകും.

ബംഗലൂരുവിലെ പിഇഎസ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് സംഭവം. ഒരു വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പിടിച്ചെടുത്ത അദ്ധ്യാപകന്‍ പിന്നീടുള്ള വാക്ക് തര്‍ക്കത്തില്‍ അത് എറിഞ്ഞുടയ്ക്കുകയായിരുന്നു. 37,000 രൂപയ്ക്ക് അടുത്ത് വിലയുള്ള വണ്‍പ്ലസ് 5ടിയാണ് അദ്ധ്യാപകന്‍ എറിഞ്ഞുടച്ചത്. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പിടിച്ചത് മറ്റൊരു വിദ്ധ്യാര്‍ത്ഥിയാണ് എന്നതാണ് രസകരമായ കാര്യം.