ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളി സാക്ഷരത പരിപാടിയായ ചങ്ങാതിയില്‍ അധ്യാപകരാകുന്നത് കോളേജ് വിദ്യാര്‍ത്ഥികള്‍. ചേര്‍ത്തല ശ്രീനാരായണ കോളേജിലെ എന്‍എസ്എസ് വോളന്റിയറന്മാരായ വിദ്യാര്‍ത്ഥികളാണ് ഇതര സംസ്ഥാന തൊഴിലാളികളെ പഠിപ്പിക്കാന്‍ തയ്യാറായി വന്നിട്ടുള്ളത്.
സാക്ഷരത മിഷന്റെ ചങ്ങാതി പദ്ധതിയുടെ ഭാഗമായി 19 പഠനകേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ആകെ 275 പേരാണ് പഠിതാക്കളായുള്ളത്. ഹമാരി മലയാളം എന്ന പാഠാവലിയാണ് പഠനത്തിന് ഉപയോഗിക്കുന്നത്. എന്‍എസ്എസ് വോളന്റിയേഴ്സ് തന്നെയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ സര്‍വ്വേ നടത്തിയത്. ബംഗാള്‍ സ്വദേശികളായ ബ്രിജു സാഹയും ഭാര്യ കാജല്‍ കാമിനി സാഹയുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ഫെബ്രുവരി ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും.
