ജയിംസ് റോഡ്രിഗസിന്റെ പാസില്‍  മിന ഹെഡ്ഡറിലൂടെ വല കുലുക്കി.

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് എച്ചില്‍ നിര്‍ണായക മത്സരത്തില്‍ ആദ്യ പകുതിയില്‍ പോളണ്ടിനെതിരേ കൊളംബിയക്ക് ലീഡ്. 40 മിനിറ്റില്‍ യാറി മിനയാണ് കൊളംബിയയുടെ ഗോള്‍ നേടിയത്. ഇരുവര്‍ക്കും നിര്‍ണായകമായ മത്സരത്തില്‍ തോല്‍ക്കുന്ന ടീം പുറത്താവും. ആദ്യ മത്സരത്തില്‍ ഇരുവരും പരാജയപ്പെട്ടിരുന്നു.

രണ്ട് ടീമുകള്‍ക്കും ജയം അനിവാര്യമായിരുന്നതിനാല്‍ വേഗത്തിലുള്ള ഗെയിമാണ് ഇരുവരും കളിച്ചത്. ഇരുവരും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളെന്നുറപ്പുള്ളതൊന്നും പിറന്നില്ല. ഇതിനിടെയാണ് ബാഴ്‌സലോണ താരം മിന കൊളംബിയക്ക് ലീഡ് സമ്മാനിച്ചത്.

ജയിംസ് റോഡ്രിഗസിന്റെ പാസില്‍ മിന ഹെഡ്ഡറിലൂടെ വല കുലുക്കി. ഷോര്‍ട്ട് കോര്‍ണെറടുത്ത് പന്ത് തിരികെ വാങ്ങി റോഡ്രിഗ്‌സ് പെനാല്‍റ്റി ബോക്‌സില്‍ നില്‍ക്കുകയായിരുന്ന മിനയ്ക്ക്് ചിപ്പ് ചെയ്ത് കൊടുത്തു. പന്ത് ഗോള്‍ കീപ്പറുടെ കൈകള്‍ക്കിടയിലൂടെ വലയിലേക്ക്. അധികം വൈകാതെ ഹാഫ് ടൈ വിസിലും.

Scroll to load tweet…