വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ സി പി ഐ എം കെട്ടിപ്പടുക്കന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു കെ അനിരുദ്ധന്‍. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായിരുന്ന കെ അനിരുദ്ധന്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി ഐ എമ്മിനൊപ്പം നില്‍ക്കുകയായിരുന്നു. മൂന്നു തവണ എം എല്‍ എയും ഒരു തവണ എം പിയും ആയിരുന്നു. ഇതില്‍ ഒരു തവണ മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിനെതിരെ, ജയിലില്‍ കിടന്നു മല്‍സരിച്ച് ജയിക്കുകയും ചെയ്‌തു. ഇതോടെ മാധ്യമങ്ങള്‍ കെ അനിരുദ്ധനെ ജയന്റ് കില്ലര്‍ എന്നു വിശേഷിപ്പിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റാണ്.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ അനിരുദ്ധന്‍ സംശുദ്ധ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഗവ. വിമണ്‍സ് കോളജ് മുന്‍ അധ്യാപികയായിരുന്നു പ്രൊഫ. കെ. സുധര്‍മയാണ് ഭാര്യ

എ.സമ്പത്ത് എം.പി, എ. കസ്തൂരി (എന്‍ജിനീയര്‍) എന്നിവര്‍ മക്കളാണ്. മരുമക്കള്‍ ലിസി സമ്പത്ത്, ലളിത കസ്തൂരി. മരണ സമയത്ത് ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നു.