കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കമ്പനി ഓഗസ്റ്റ് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് റിക്രൂട്ട്‌മെന്റ് കമ്പനിയുടെ പ്രവര്‍ത്തനം ഓഗസ്റ്റു മുതല്‍ ആരംഭിക്കുമെന്ന് ഒസാമ അല്‍ ഷാഹീന്‍ എം.പി വ്യക്തമാക്കിയത്. പുതിയ റിക്രൂട്ട്‌മെന്റ് കമ്പനി നിലവില്‍ വരുന്നതോടെ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് കുറയുമെന്നാണ് പ്രതീക്ഷ. സ്‌പോണ്‍സറുടെ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായി വാറന്റി കാലാവധി രണ്ടുവര്‍ഷമായി വര്‍ധിപ്പിക്കുന്നതിനുള്ള ബില്ലുകള്‍ യോഗത്തില്‍ എം.പിമാര്‍ അവതരിപ്പിച്ചു. പുതിയ കമ്പനിയുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും തൊഴില്‍ -സാമൂഹികകാര്യ, മന്ത്രാലയത്തെ ചുമതലപ്പെടുത്തണമെന്ന് യോഗത്തില്‍ നിര്‍ദേശമുണ്ടായി. എന്നാല്‍, മന്ത്രാലയത്തിലെ ജീവനക്കാര്‍ പുതിയ കമ്പനിയില്‍ അംഗങ്ങളാകുന്നതിനെതിരേയും ബില്‍ അവതരിപ്പിച്ചിട്ടുണ്ട്. യോഗത്തില്‍ ഖലീല്‍ ആബൂല്‍ എം.പി അധ്യക്ഷത വഹിച്ചു. നിലവില്‍ രാജ്യത്ത് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സ്വദേശികളുടെ നേത്യത്വത്തിലഒള്ള സ്ഥാപനങ്ങളാണ് നടത്തി വരുന്നത്. ഇവര്‍, അധികം സാമ്പത്തികം ഈടാക്കുന്നതും മേഖലയില്‍ ചൂഷണം രൂക്ഷമാകുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ റിക്രൂട്ട്‌മെന്റ കമ്പനിയക്ക് രൂപം നല്‍കുന്നത്.