ദില്ലി: രാജ്യത്തിന് വേണ്ടി ഏറ്റുമുട്ടലുകളില്‍ വീരമൃത്യുവരിക്കുന്ന കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കും. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൈനയുമായി അതിര്‍ത്തിപങ്കിടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ സുരക്ഷാ അവലോകനയോഗത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം.

കേന്ദ്ര സായുധ പോലീസ് വിഭാഗങ്ങളിലെ ജവാന്മാരുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലെ അലവന്‍സ് ഏകീകരിക്കണമെന്ന ഐടിബിപി ജവാന്മാരുടെ ആവശ്യം പരിഗണിക്കുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.