കൊച്ചി ടസ്ക്കേഴ്സാണ് നഷ്ടപരിഹാരക്കേസ് നൽകിയത്

ദില്ലി: ബിസിസിഐക്ക് വീണ്ടും തിരിച്ചടി. കൊച്ചി ടസ്കേഴ്സിന് 550 കോടി രുപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. നൽകാനുള്ള തുകയിൽ 100 കോടി രുപ കെട്ടിവെക്കുകയാണങ്കിൽ സ്റ്റേ ആവശ്യം പരിഗണിക്കാമെന്ന് കോടതി. കരാർ വ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ച് ഐ പി എല്ലിൽ നിന്ന് പുറത്താക്കിയതിനെതിരെ കൊച്ചി ടസ്ക്കേഴ്സാണ് നഷ്ടപരിഹാരക്കേസ് നൽകിയത്.