സ്ഥിരനിക്ഷേപമായും കടമായും വാങ്ങിയ പണം കമ്പനി അധി കൃതര്‍ തിരികെ നല്‍കുന്നില്ലെന്നാണ് തിരുവനന്തപുരം സ്വദേശി കൂടിയായ വ്യവസായി ഫെലിക്‌സ് കുരുവിളയുടെ പരാതി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തന്റെ അച്ഛനുമായി സൗഹൃദം സ്ഥാപിച്ച ജേക്കബ് സാംസണ്‍ , 75 ലക്ഷം രൂപ കടമായി വാങ്ങിയെന്ന് ഫെലിക്‌സ് പറയുന്നു. പിന്നീട് പണം തിരികെ ചോദിച്ചപ്പോള്‍ ഈടായി കമ്പനിയുടെ നിരമ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റിന്റെ രേഖകള്‍ നല്‍കി. എന്നാല്‍ ഒരേ ഫ്‌ലാറ്റിന്റെ രേഖകള്‍ പലര്‍ക്കും നല്‍കി കബളിപ്പിക്കല്‍ തുടരുന്നതായാണ് ആരോപണം

തന്നെ പോലെ നിരവധി പേര്‍ കബളിപ്പിക്കലിന് ഇരയായതായും ഫെലിക് സ ്പറയുന്നു. കമ്പനി ഉടമ ജേക്കബ് സാംസണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡയറക്ടര്‍ ബോര്ഡ് അംഗങ്ങളായ സിനിമ നടന്‍ ജോണും സഹോദരനും ഇപ്പോഴും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.

ഇവര്‍ക്കെതിരെ പരാതിയുമായി നിരവധി പേര്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്.
എന്നാല്‍ കമ്പനി ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാനോ വിശദീകറണം നല്‍കാനോ തയ്യാറായില്ല.