ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിൽ നിന്നും ബലാത്സംഗം നേരിട്ട കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസിനെതിരെ പരാതി. കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിച്ച് കുറിപ്പും പുറത്ത് വിട്ട നടപടിക്കെതിരെയാണ് പരാതി. 

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിൽ നിന്നും ബലാത്സംഗം നേരിട്ട കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസിനെതിരെ പരാതി. കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിച്ച് കുറിപ്പും പുറത്ത് വിട്ട നടപടിക്കെതിരെയാണ് പരാതി. 

ആലുവ സ്വദേശി അഡ്വ.ജിയാസ് ജമാലാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പരാതി നൽകിയ കന്യാസ്ത്രീയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പരാതിക്കാരൻ പറയുന്നു.