ചികിത്സക്കിടെ യുവാവ് മരിച്ചു ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ നിഷേധിച്ച് ആശുപത്രി അധികൃതർ
തിരുവനന്തപുരം: ശസ്ത്രക്രിയയെ തുടർന്ന് യുവാവ് മരിച്ചതായി പരാതി. നെടുമങ്ങാട് സ്വദേശി അൽത്താഫാണ് മരിച്ചത്. മാർച്ച് 21 ന് വെള്ളനാട് ഉണ്ടായ വാഹനാപകടത്തിലാണ് അൽത്താഫിന് ഗുതുതരമായി പരിക്കേറ്റത്.
അന്നു തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രേവശിപ്പിച്ചു.
എല്ലുകൾക്കടക്കം ഗുരുതരമായി പരിക്കേറ്റതിനാല്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയ അൽത്താഫിനെ വിദഗ്ദ ചികിത്സക്കായി പിന്നീട് തിരുവനന്തപുരത്തെ എസ് പിഫോർട്ട് ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍, വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തിതിനു പിന്നാലെ സ്ഥിതി വഷളായെന്നാണ് ബന്ധുക്കളുടെ പരാതി.
അതേ സമയം, പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അനിയന്ത്രിതമായ അണുബാധ ആന്തരീകാവയവങ്ങളുടെ പ്രവർത്തനം അവതാളത്തിലാക്കിയെന്നും അതാണ് മരണകാരണമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ആശുപത്രിക്കെതിരെ ബന്ധുക്കൾ പൊലീസിന് പരാതി നൽകി.
