പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടത്തി വന്ന രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായി സേനാ മേധാവികള്‍ അറിയിച്ചു. 

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടത്തി വന്ന രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായി സേനാ മേധാവികള്‍ അറിയിച്ചു. 

രക്ഷാ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഏകോപനം ഉണ്ടായത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കാലാവസ്ഥ മോശമായിട്ടും വെല്ലുവിളികള്‍ അതിജീവിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തി. 

ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനമാണ് നടത്തിയെന്നും സേനാ മേധാവികള്‍ സംയുക്ത വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. എയർ മാർഷൽ ബി .സുരേഷ് , ബ്രിഗേഡിയര്‍ സി ജി അരുണ്‍ കമാണ്ടൻറ് സനൂജ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു