ഉമ്മൻചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാൽ ചെറുക്കുമെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം ചേര്‍ന്ന കെപിസിസി നേതൃയോഗത്തിൽ നേതാക്കൾ തമ്മിൽ വാക്പോര്. ഉമ്മൻചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാൽ ചെറുക്കുമെന്നും ചെങ്ങന്നൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കുറവുണ്ടായിരുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താനെ വക്താവാക്കിയത് ശരിയായില്ലെന്ന എം.എം ഹസ്സന്‍റെ ആരോപണത്തോട് തന്നെ വക്താവാക്കിയത് ഹസ്സനല്ലെന്ന് ഉണ്ണിത്താന്‍ തിരിച്ചടിച്ചു. അതേസമയം സംഘടനാപരമായ തിരുത്തല്‍ വേണമെന്ന് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. 

രാജ്യസഭാ സീറ്റിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളില്‍ വീഴ്ച സംഭവിച്ചെന്ന് രമേശ് ചെന്നിത്തല ഇന്നലെ രാഷ്ട്രീയകാര്യ സമിതിയില്‍ സമ്മതിച്ചിരുന്നു. വീഴ്ച സമ്മതിച്ചതായി ഇന്നത്തെ കെപിസിസി നേതൃയോഗത്തിലും രമേശ് ചെന്നിത്തല വീണ്ടും ആവര്‍ത്തിച്ചു.