നഗരസഭയുടെ നഗരപ്രിയ പദ്ധതി പ്രകാരം കോഴിക്കൂട് നിര്‍മ്മാണത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍, നഗരസഭാ അംഗന്‍വാടിയിലാണ് രാത്രി താമസിച്ചിരുന്നത്. 

മലപ്പുറം: മലപ്പുറം കോട്ടക്കല്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ ഭരണ - പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. പ്രതിപക്ഷമായ എല്‍ഡിഎഫിന്‍റെ കൗണ്‍സിലര്‍ അബ്ദുറഹ്മാന്‍ കുഴഞ്ഞുവീണു. മറ്റ് രണ്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കും ഒരു യുഡിഎഫ് കൗണ്‍സിലര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

നഗരസഭയുടെ നഗരപ്രിയ പദ്ധതി പ്രകാരം കോഴിക്കൂട് നിര്‍മ്മാണത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍, നഗരസഭാ അംഗന്‍വാടിയിലാണ് രാത്രി താമസിച്ചിരുന്നത്. അംഗന്‍വാടി കെട്ടിടം ദുരുപയോഗം ചെയ്തെന്നും ഇക്കാര്യം കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടതോടെയാണ് വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്.