പയ്യാവൂരില്‍ സംഘര്‍ഷം പ‍ഞ്ചായത്ത് പ്രസിഡന്‍റിന് പരിക്കേറ്റു

കണ്ണൂർ: പയ്യാവൂരിൽ പഞ്ചായത്തു അംഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തില്‍ പ‍ഞ്ചായത്ത് പ്രസിഡന്‍റിന് പരിക്കേറ്റു. പരിക്കേറ്റ പ്രസിഡന്‍റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുഡിഎഫ് അംഗമായ സിറാജ് പൂക്കോട്ടൂരിന്‍റെ കാര്‍ തകര്‍ത്തു. യോഗത്തിനിടെ യുഡിഎഫ് അംഗങ്ങള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തലേക്ക് എത്തുകയായിരുന്നു. പേരാവൂരില്‍ എല്‍ഡിഎഫ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. നാളെ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.