പ്രശ്ന പരിഹാരത്തിനായി മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റുമായും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ദില്ലിയിൽ ചർച്ച നടത്തുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദില്ലി: രാജസ്ഥാൻ മുഖ്യമന്ത്രിയെ ചൊല്ലി തർക്കം തുടരുന്നു. പ്രശ്ന പരിഹാരത്തിനായി മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റുമായും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ദില്ലിയിൽ ചർച്ച നടത്തുകയാണ്.

നിയമസഭാ കക്ഷിയിൽ ഗെലോട്ടിനാണ് മുൻതൂക്കം. അതേസമയം പൈലറ്റ് ശക്തമായ അവകാശവാദം ഉന്നയിച്ചതോടെയാണ് തീരുമാനം നീളുന്നത്. ദില്ലിയിലേയ്ക്ക് തട്ടകം മാറ്റിയ ഗെലോട്ടിനെ വീണ്ടും പരിഗണിക്കുന്നതിനെയാണ് പൈലറ്റ് എതിർക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽ നാഥ് 17 ന് സത്യപ്രതിജ്ഞ ചെയ്യും. ഛത്തിസ്ഘട്ട് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സംസ്ഥാന നേതാക്കളുമായും രാഹുൽ ഇന്ന് ചർച്ച നടത്തും.