യുഡിഎഫും എല്‍ഡിഎഫും തള്ളിപ്പറഞ്ഞതിനാല്‍ ഏകമാര്‍ഗ്ഗം ബിജെപിസഖ്യമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പിസി ജോര്‍ജ്

തിരുവനന്തപുരം: ബിജെപിയുമായി സഖ്യം ചേരാനുള്ള പി.സി.ജോര്‍ജിന്‍റെ നീക്കത്തിനെതിരെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ ജനപക്ഷത്തില്‍ എതിര്‍പ്പ് ശക്തം. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ബിജെപി സഖ്യത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു. 

എക്സിക്യൂട്ടീവ് യോഗത്തിനെത്തിയ അംഗങ്ങളില്‍ ഭൂരിപക്ഷവും ബിജെപി സഖ്യത്തെ എതിര്‍ത്തു. കോട്ടയത്ത് നിന്നുള്ള അംഗങ്ങളടക്കം ഈ നിലപാട് സ്വീകരിച്ചുവെന്നാണ് വിവരം. അതേസമയം ബിജെപി സഖ്യത്തെ യോഗത്തില്‍ പി.സി.ജോര്‍ജ് ശക്തമായി ന്യായീകരിച്ചു. ഇരുമുന്നണികളും ഒഴിവാക്കിയതിനാല്‍ എന്‍എഡിഎയുമായി ചേര്‍ന്നേ പറ്റൂവെന്ന് യോഗത്തില്‍ പിസി ജോര്‍ജ് വ്യക്തമാക്കി.