ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. ഇതിന് ശേഷവും മുദ്രാവാക്യം വിളി തുടർന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്നും ഗൂഡാലോചനയിൽ ഉൾക്കൊണ്ട പ്രതികളെക്കൂടി അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസിന്‍റെ മാർച്ച് സംഘർഷത്തിൽ. ആലുവ എസ് പി ഓഫീസിലേക്കും കൊച്ചി കമ്മീഷണർ ഓഫീസിലേക്കും 11.45 ലാണ് മാർച്ച് തുടങ്ങിയത്. 

Add Asianetnews as a Preferred SourcegooglePreferred

കോർപറേഷൻ ഓഫീസിന് മുന്നിൽ മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. അതിനെത്തുടർന്ന് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. ഇതിന് ശേഷവും മുദ്രാവാക്യം വിളി തുടർന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആലുവയിൽ യൂത്ത് കോൺഗ്രസ് മാർച്ച് ഉദ്ഘാടനം ചെയ്തത് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കുര്യാക്കോസാണ്.