രാവിലെ ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് വൈകിട്ട് തിരിച്ചെത്തി

First Published 9, Apr 2018, 3:17 PM IST
Cong leader quits party in morning to join BJP returns by evening
Highlights
  • മംഗലാപുരത്തെ പനെമംഗളൂരു കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സുന്ദര ദേവിനാഗരെയാണ് രാവിലെ പാര്‍ട്ടി വിട്ട് വൈകിട്ട് അവിടെ തന്നെ തിരിച്ചെത്തി വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. 

മംഗലാപുരം: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രമുഖപാര്‍ട്ടികളിലെ നേതാക്കള്‍ മറുകണ്ടം ചാടുന്നത് പതിവ് പരിപാടിയാണെങ്കിലും കര്‍ണാടകയിലെ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ചാട്ടം ഇപ്പോള്‍ മാധ്യമങ്ങളെറ്റേടുത്തിരിക്കുകയാണ്. 

മംഗലാപുരത്തെ പനെമംഗളൂരു കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സുന്ദര ദേവിനാഗരെയാണ് രാവിലെ പാര്‍ട്ടി വിട്ട് വൈകിട്ട് അവിടെ തന്നെ തിരിച്ചെത്തി വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. 

ശനിയാഴ്ച്ച രാവിലെ പ്രദേശത്തു വച്ചു നടന്ന ഒരു പൊതുചടങ്ങില്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയായ യു.രാജേഷ് നായികാണ് താമര പാതക നല്‍കി സുന്ദരയ്യയെ ബിജെപിയിലേക്ക് സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതാവും വനംമന്ത്രിയുമായിരുന്ന ബി.രാമനാഥ് റായിയായിരുന്നു ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 

സുന്ദരയ്യ മറുകണ്ടം ചാടിയ വാര്‍ത്തയറിഞ്ഞ കോണ്‍ഗ്രസുകാര്‍ പക്ഷേ വെറുതെ ഇരുന്നില്ല. സുന്ദരയ്യയുമായി നിരന്തരം ബന്ധപ്പെട്ട പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു വിധം അയാളുടെ മനസ്സ് മാറ്റിയെടുക്കാന്‍ സാധിച്ചു. അതോടെ രാവിലെ ബിജെപിയില്‍ ചേര്‍ന്ന നേതാവിനെ വൈകിട്ട് നടന്ന സ്വീകരണപരിപാടിയോടെ കോണ്‍ഗ്രസുകാര്‍ തിരിച്ചു കൂട്ടത്തില്‍ കയറ്റി.
 

loader